വസ്തു നികുതി സംബന്ധമായ കാര്യങ്ങള്‍ സുഗമമാക്കുന്നതിനുള്ള സര്‍ക്കാര്‍
വെബ്സൈറ്റാണ് സഞ്ചയ- Sanchaya
സഞ്ചയ വെബ്സൈറ്റ് ലിങ്ക് - https://sanchaya.lsgkerala.gov.in/
(ഈ ലിങ്കിലൂടെ പ്രവേശിക്കാവുന്നതാണ്)
തിരയുന്നതെങ്ങനെ?
സേര്‍ച്ച് ബ്രൌസറില്‍ Sanchaya എന്നോ https://sanchaya.lsgkerala.gov.in/ ലിങ്കോ സേര്‍ച്ച് ചെയ്യുക
വരുന്ന റിസല്‍ട്ടുകളില്‍ നിന്നും Snchaya ( Revenue and Licence) : A project of Information Kerala.. എന്നത് തിരഞ്ഞെടുക്കുക
ലഭിക്കുന്ന പേജിലെ Citizen Login ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ലഭിക്കുന്ന പേജിലെ Quick Pay ഓപ്ഷന്‍ തിരഞ്ഞെടുക്കുക
Select Local Body ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ജില്ല തിരഞ്ഞെടുത്തിതിനു ശേഷം , ലോക്കല്‍ ബോഡി വിഭാഗം നല്‍കുക ( ഗ്രാമപഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപാലിറ്റി) ശേഷം Seach ചെയ്യുക
വരുന്ന ലിസ്റ്റില്‍ നിന്നും ലോക്കല്‍ ബോഡി സെലക്ട് ചെയ്യുക
ward Year - 2013
വാര്‍ഡ് നം, വീട്ട് നം ( Door No.) എന്നിവ നല്‍കി Search കൊടുക്കുക
തുറന്നു വരുന്ന പേജില്‍ സ്വന്തം വീട് തന്നെയാണ് കാണിക്കുന്നതെങ്കില്‍ Select ഓപ്ഷനമര്‍ത്തുക
തുടര്‍ന്ന് വരുന്ന പേജില്‍ നികുതി വിവരങ്ങള്‍ കാണിക്കു. നികുതി അടയ്ക്കുവാന്‍ തയ്യാറാണെങ്കില്‍ Continue തിരഞ്ഞെടുക്കുക
proceed to e- payment പേജില്‍ ഇ മെയില്‍ ഐ.ഡി, മൊബൈല്‍ നം എന്നിവ രേഖപ്പെടുത്തിയതിനു ശേഷം കാപ്ച്ചെ കോഡ് ടൈപ്പ് ചെയ്യുക ( നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ന്ന് വരുന്ന പേയ്മെന്‍റ് പെജില്‍ എ.റ്റി.എം കാര്‍ഡുപയോഗിച്ചോ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ പെയ്മെന്‍റ് നടത്തുക.
നികുതി ഒടുക്കി കഴിയുമ്പോള്‍ രസീത് ലഭിക്കുന്നതാണ്. ആയത് ഡൌണ്‍ലോഡ് ചെയ്യുവാനും പ്രന്റ് എടുക്കുന്നതിനും സാധിക്കുന്നതാണ്.
ആദ്യ പേജിലുള്ള Quick pay transaction history എന്നതില്‍ പ്രവേശിച്ച് എപ്പോള്‍ വേണമെങ്കിലും നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ എടുക്കാവുന്നതാണ്.
വീട് നീക്കു തീ
ReplyDelete